പ്രായശ്ചിത്തം നല്‍കാന്‍ യെമനി കുടുംബത്തിന് അധികാരം ഉണ്ടെന്ന് കാന്തപുരം മുസലിയാര്‍; ജാതിയോ മതമോ അല്ല പരിഗണന മനുഷ്യനെന്നതില്‍

Jaihind News Bureau
Tuesday, July 15, 2025

നിമിഷ പ്രിയയെ വധശിക്ഷക്ക് യമന്‍ കോടതി വിധിച്ച വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇസ്ലാം മതത്തിലെ നിയമം അനുസരിച്ച് പ്രവര്‍ത്തിച്ചതെന്ന് ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയായ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. പ്രായശ്ചിത്തം നല്‍കാന്‍ കുടുംബത്തിന് അധികാരം ഉണ്ട്. അത് ഇസ്ലാമിക നിയമമമാണ്, ജാതിയോ മതമോ നോക്കിയിട്ടില്ല മനുഷ്യനാണ് എന്ന പരിഗണന നല്‍കിയാണ് യെമന്‍ കുടുംബവുമായി സംസാരിച്ചതെന്ന് AP കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

വധ ശിക്ഷ നീട്ടി വെച്ച ഔദ്യോഗിക കോടതിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെനും അദ്ദേഹം പറഞ്ഞു. ദയധനം സംബന്ധിച്ച കാര്യം യമന്‍ കുടുംബത്തിന് തീരുമാനിക്കാം. മതങ്ങള്‍ക്കൊപ്പമല്ല. മനുഷ്യര്‍ക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.