കണ്ണൂര്‍ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ വേണം; ജ്യോതികുമാർ ചാമക്കാലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Saturday, November 26, 2022

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ആയി ഗോപിനാഥ് രവീന്ദ്രനെ രണ്ടാം വട്ടവും നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് കാട്ടി നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്ന ഗവർണറുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് ഗവർണർക്കും ജ്യോതികുമാർ പരാതി നൽകിയിരുന്നു. എന്നാൽ ഗവർണർ ആണ് നിയമനം നടത്തിയത് എന്നും ഹർജി നിലനിൽക്കില്ലെന്നുമാണ് സർക്കാർ വാദം . ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് മുഖ്യമന്ത്രിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക.