കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍ പത്രിക സമർപ്പിച്ചു

Jaihind Webdesk
Wednesday, April 3, 2024

 

കണ്ണൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം പത്രികാ സമർപ്പണത്തിന് എത്തി.

ഡിസിസി ഓഫീസിൽ നിന്ന് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രികാ സമർപ്പണത്തിന് എത്തിയത്. 4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചെലേരി ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗാന്ധി ശില്പത്തിലും യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പത്രികാ സമർപ്പണത്തിനായി കളക്ട്രേറ്റിലേക്ക് എത്തിയത്. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ കെ. സുധാകരനെ അനുഗമിച്ചു. വാദ്യമേളവും മുദ്രാവാക്യംവിളിയും പ്രവർത്തകർക്ക് ആവേശമായി.

വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് കെ. സുധാകരൻ പറഞ്ഞു. നേരത്തെ നാമനിർദ്ദേശപത്രികാ സമർപ്പണത്തോടനുബന്ധിച്ച് കെ. സുധാകരൻ പയ്യാമ്പലത്ത് സന്ദർശനം നടത്തി. മുൻകാല നേതാക്കളുടെ പയ്യാമ്പലത്തെ സ്മൃതികുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് വിവിധ വ്യക്തികളെയും സന്ദർശിച്ചു. ആർക്കും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. സി പി എം പ്രവർത്തകർക്കും വോട്ട് ചെയ്യാം. എസ്ഡിപിഐയുമായി ആരും ചർച്ച ചെയ്തില്ല. അവരാണ് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്. ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.