കണ്ണൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Jaihind Webdesk
Wednesday, August 7, 2024

 

കണ്ണൂര്‍: പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൾ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത‌ത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൾ റസാഖ് നിലവിൽ സസ്പെൻഷനിലാണ്. ഇന്നലെ വൈകുന്നേരമാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.