കണ്ണൂരില്‍ എന്‍സിപിയില്‍ കൂട്ട രാജി; മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 15 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind News Bureau
Wednesday, January 21, 2026

കണ്ണൂരില്‍ എന്‍ സി പിയില്‍ കൂട്ട രാജി. മുന്‍ ജില്ലാ പ്രസിഡന്റ് കെ സുരേശന്റെ നേതൃത്വത്തില്‍ 15 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി .എല്‍.ഡി.എഫി ല്‍ നിന്ന് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജില്ല – സംസ്ഥാന നേത്യനിരയില്‍ പ്രവര്‍ത്തിച്ചവരാണ് എന്‍ സി പി യില്‍ നിന്ന് രാജിവെച്ചത്. എന്‍ സി പി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുരേശന്‍.എന്‍ സി പി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കുഞ്ഞികണ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രജീഷ് കെ. വി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍. പി, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രസന്ന.സി ഉള്‍പ്പെടെയുള്ള 15 നേതാക്കളും അവരുടെ കുടുംബാഗങ്ങളുമാണ് എന്‍ സി പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എം പി കോണ്‍ഗ്രസ് അംഗത്വം നല്‍കി.

എല്‍.ഡി.എഫി ല്‍ നിന്ന് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെ പി സി സി നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി,വി എ നാരായണന്‍, സജീവ് മാറോളി തുടങ്ങിയവര്‍ സംസാരിച്ചു.