കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; ദേശീയപാത നിര്‍മ്മാണത്തിനിടെ ഒഴിവായത് വന്‍ ദുരന്തം

Jaihind News Bureau
Wednesday, January 21, 2026

കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൊഴിലാളി മറ്റൊരിടത്ത് ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതേ സ്ഥലത്ത് കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.