കെ റെയില്‍ കുറ്റിയടി : കണ്ണൂർ ചാലയിലും സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വന്‍ പ്രതിഷേധം

Jaihind Webdesk
Thursday, April 21, 2022

കെ.സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ കണ്ണൂർ ചാലയിലും പ്രതിഷേധം. ചാലയിൽ സർവ്വെ കല്ല് സ്ഥാപിക്കുന്നത് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു.
‘സമരക്കാരെ പോലീസ് ബലപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ ചാലയിൽ കെ റയിൽ സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.
കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്‍റെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാർ സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് സി.ഐ യുടെ നേതൃത്ത്വത്തിലുള്ള പോലിസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കെ.റയിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.