വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം; കണ്ണൂരും കോഴിക്കോടും മലപ്പുറത്തും മലവെള്ളപ്പാച്ചിൽ

Saturday, August 27, 2022

കോഴിക്കോട്: കേരളത്തിന്റെ വടക്കൻ ജില്ലകളായ കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സൂചന. മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ച മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായി സംശയമുയർന്നിട്ടുണ്ട്. വാണിമേൽ പുഴയിലും മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാടിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലപ്പുറത്തും കരുവാരകുണ്ടിൽ മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്.