കണ്ണൂർ ഹരിദാസ് കൊലക്കേസ്: നിജിൽ ദാസിനെ വീണ്ടും ചോദ്യം ചെയ്യുന്നു

Jaihind Webdesk
Thursday, February 24, 2022

കണ്ണൂർ: പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ കോലപ്പെടുത്തിയ കേസിൽ നിജിൽ ദാസിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിൽ എടുത്തിരുന്ന നിജിൽ ദാസിനെ ഇന്നലെ വൈകുന്നേരം വിട്ടയച്ചിരുന്നു. തുടർന്ന് രാവിലെ വീണ്ടും ഹാജരാകുവാൻ ആവശ്യപ്പെടുകയായിരുന്നു.

നിജില്‍ ദാസിന് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന. അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് കൊലയാളി സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്‍റ്‌ കെ ലിജേഷും ഹരിദാസനോപ്പം മത്സ്യബന്ധനത്തിന് പോയ സുനേഷും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ പ്രതികൾ നേരെത്തെയും ഹരിദാസിനെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി പോലീസിന് മൊഴി ലഭിച്ചു. കസ്റ്റഡിയിലെടുത്ത വിമിലിന്‍റെ വാട്‌സ് ആപ്പ് സന്ദേശം പരിശോധന നടത്തിയപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.