ജവഹർ ബാൽ മഞ്ചിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനം; കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Friday, November 11, 2022

കണ്ണൂര്‍: ജവഹർ ബാൽ മഞ്ചിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനം നവമ്പർ 13 ഞായറാഴ്ച്ച കണ്ണൂരിൽ നടക്കും.
സമ്മേളനത്തിന്‍റെ  ഭാഗമായി നാളെ വൈകുന്നേരം കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്നും സ്റ്റേഡിയം കോർണറിലേക്ക് വിളംബര ഘോഷയാത്ര നടത്തും.
സമ്മേളനം ഞായറാഴ്ച രാവിലെ 9ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സജ്ജമാക്കിയ സതീശൻ പാച്ചേനി നഗറിൽ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാര സമർപ്പണം ഡിസിസി പ്രസിഡന്‍റ്  അഡ്വ.മാർട്ടിൻ ജോർജ്ജ് നിർവ്വഹിക്കും. സമ്മേളനത്തിൽ കണ്ണൂർ ജില്ലയിലെ 23 ബ്ലോക്കുകളിൽ നിന്നായി 299 പ്രതിനിധികളും നൂറ് കോ ഓഡിനേറ്റർമാരും പങ്കെടുക്കുമെന്ന് ജെ ബി എം നേതാക്കൾ കണ്ണുരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജെബിഎം സംസ്ഥാന കോ-ഓഡിനേറ്റർ ലിഷദീപക്ക്, സി വി എ ജലീൽ, എം പി മാജേഷ്, സി.പി സന്തോഷ് കുമാർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.