കണ്ണൂർ ഡിസിസി മുന്‍ പ്രസിഡന്‍റ് എസ്.ആർ ആന്‍റണി അന്തരിച്ചു

Jaihind Webdesk
Friday, October 7, 2022

 

കണ്ണൂർ മുൻ ഡിസിസി പ്രസിഡന്‍റ് എസ്‌.ആർ ആന്‍റണി ചെറുപുഴയിൽ അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചെറുപുഴ സെന്‍റ് മെരീസ് ഫെറോന പള്ളിയിൽ.

കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ആന്‍റണി. കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റും ചെറുപുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചറാണ് ഭാര്യ. മക്കൾ. വിവേക് ആന്‍റണി, വിദ്യാ ആന്‍റണി. മരുമക്കൾ: ഓൾവിൻ പെരേര (അധ്യാപകൻ ബ്രണ്ണൻ എച്ച്എസ്എസ്തലശേരി) , മഞ്‌ജു വിവേക്.

എസ്.ആർ ആന്‍റണിയുടെ നിര്യാണത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ പാർട്ടി പരിപാടികൾ മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.