
കണ്ണൂര്‍ ജില്ലയില്‍ അക്രമം തുടര്‍ന്ന് സി പി എം. പയ്യന്നൂരില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. രാമന്തളിയില്‍ മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയാണ് അക്രമം നടന്നത്. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകര്‍ത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകര്‍ത്തത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.
പയ്യന്നൂര്‍ നഗരസഭയിലെ 44 ാം വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായ മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു അക്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു
സി പി എം പ്രവര്‍ത്തകരായ മനോജ്, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. റോഡില്‍ വാഹനം തടഞ്ഞ് നിര്‍ത്തി പാര്‍ട്ടി കൊടികള്‍ കത്തിച്ചതിന് ശേഷമാണ് അക്രമികള്‍ മടങ്ങിയത്. യു.ഡി.എഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ്സെടുഞ്ഞു ‘