
കണ്ണൂർ ജില്ലയിലും യുഡിഎഫിന് മികച്ച വിജയം. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഉജ്വല വിജയം നേടി. യു ഡി എഫ്. 36 ഡിവിഷനുകളിൽ വിജയിച്ചു.. നിലവിലെ നഗരസഭകൾ യുഡിഎഫ് നിലനിർത്തിയപ്പോൾ .21 പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നേടി.
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിൻ്റെ കൈകളിൽ ഭദ്രം.കണ്ണൂർ കോർപ്പറേഷനിലെ 36 ഡി വിഷനുകളിലാണ് യുഡിഎഫ് ഉന്നത വിജയം നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റ് അധികം നേടി.
കഴിഞ്ഞ തവണ 34 ഡിവിഷനുകളിലായിരുന്നു വിജയം’.. വിമത ഭീഷണി ഉണ്ടായിരുന്ന മൂന്ന് ഡിവിഷനുകളിലും യു ഡി എഫ് ജയിച്ചു. ആദി കടലായിയിൽ റിജിൽ മാക്കുറ്റി,വാരത്ത് കെ പി താഹിർ, പയ്യാമ്പലത്ത് അഡ്വ. പി ഇന്ദിര എന്നിവരാണ് വിമത ഭീഷണി മറികടന്നത്. കഴിഞ്ഞ തവണ 19 ഇടത്ത് വിജയിച്ച എൽ ഡി എഫ് 15 ഡിവിഷനുകളിലേക്ക് ചുരുങ്ങി. എൻ ഡി എ 4 സീറ്റുകളിൽ വിജയിച്ചു. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ ആനയിച്ച് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
ഉദയഗിരി, പയ്യാവൂർ, ചെറുപുഴ, കാണിച്ചാർ, കേളകം, ആറളം, നാറാത്ത്, കുന്നോത്ത്പറമ്പ് പഞ്ചായത്തുകൾ എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. കടമ്പൂർ പഞ്ചായത്ത് യു ഡി എഫിൽ നിന്ന് എ ൽ ഡി എഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ്-17 ഇടത്തും യു ഡി എഫ് 8 ഇടത്തും വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫ് ഒരു സീറ്റ് അധികം നേടി.
നഗരസഭകളിൽ എൽ ഡി എഫും യു ഡി എഫും നിലവിലെ സ്ഥിതി നിലനിർത്തി. തലശ്ശേരി നഗരസഭയിൽ നിലവിൽ പ്രതിപക്ഷത്തുള്ള ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കി കോൺഗ്രസ്സ് തിരിച്ചു വരവ് നടത്തി. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സി പി ഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി വൈശാഖ് വിജയിച്ചു. വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്. ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് 49 ഇടത്തും യു ഡി എഫ്-21 ഇടത്തും വിജയിച്ചു. മുണ്ടേരി പഞ്ചായത്തിൽ 11 വീതം സീറ്റുകളുമായി എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമെത്തി. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ് ഡി പി ഐ യുടെ സീറ്റ് നാലിൽ നിന്ന് രണ്ടായി കുറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫ്-8 , യു ഡി എഫ്-2 രണ്ടും നേടി. എടക്കാട്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു അതേ സമയം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് യുഡിഎഫും പിടിച്ചെടുത്തു.
കെപിസിസി പ്രസിഡന്റിന്റെ വാർഡ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് വിജയിച്ചു. പായം പഞ്ചായത്ത് താന്തോടു വാർഡിലാണ് യുഡിഎഫ് വിജയിച്ചത്. ചെമ്പിലോട്ട് പഞ്ചായത്തിലും , പെരളശ്ശേരി പഞ്ചായത്തിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചു . യുഡിഎഫ് 10 സീറ്റ് നേടിയപ്പോൾ 11 സീറ്റാണ് എൽ ഡി എഫിന് ലഭിച്ചത്.