കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് കൗണ്‍സിലറായിരുന്ന ഒ.രാധ അന്തരിച്ചു

Jaihind News Bureau
Thursday, November 12, 2020

കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് കൗണ്‍സിലറായിരുന്ന പയ്യാമ്പലം വൃന്ദാവനത്തിലെ ഒ.രാധ (71) കണ്ണൂരിൽ നിര്യാതയായി. റവന്യൂ വകുപ്പില്‍ ഫെയര്‍ കോപ്പി സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന രാധ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പയ്യാമ്പലം വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. അസുഖം ബാധിച്ച് മൂന്ന് മാസത്തിലധികമായി ചികില്‍സയിലായിരുന്നു പ്രവാസിയായിരുന്ന പി.വി കുട്ടിക്കൃഷ്ണനാണ് ഭര്‍ത്താവ്.