ആറുവയസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു; പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Jaihind Webdesk
Tuesday, December 19, 2023


കണ്ണൂര്‍ ചുളിയാട് കടവില്‍ മാതാവിന്റെയും സഹോദരന്റെയും കണ്‍മുന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറു വയസുകാരന്‍ മുഹമ്മദ് ത്വാഹ മരിച്ചതില്‍ പ്രതിഷേധം. അപകടം നടന്ന ശേഷം മയ്യില്‍ പോലീസ് സ്ഥലത്ത് എത്താന്‍ വൈകിയെന്നും ടിപ്പര്‍ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമമെന്നുമാണ് നാട്ടുകാരുടെ ആരോപണം. അപകടം തുടര്‍ക്കഥയാവുന്ന ഇവിടെ സൂചന ബോര്‍ഡുകള്‍ പോലും അധികൃതര്‍ സ്ഥാപിക്കുന്നില്ലെന്നും പരാതിയുണ്ട്. പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. അമിത വേഗത്തില്‍ പാഞ്ഞെത്തിയ ടിപ്പര്‍ ലോറിയാണ് കുരുന്നിന്റെ ജീവനെടുത്തത്. മയ്യില്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ത്വാഹ.