കണ്ണൂരിലെ സി.പി.എം കള്ളവോട്ട്: കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind Webdesk
Saturday, May 4, 2019

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകളുമായി വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ ചീഫ് ഏജന്റ് കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. കള്ളവോട്ട് ചെയ്തവരുടെ പേര് ഉള്‍പ്പടെയാണ് പരാതി. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 199 പേര്‍ കള്ളവോട്ട് ചെയ്‌തെന്നും ഇതില്‍ 40പേര്‍ സ്ത്രീകള്‍ എന്നും തെളിവ് സഹിതമാണ് ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്ബില്‍ 77ഉം,മട്ടന്നൂരില്‍ 65ഉം ധര്‍മ്മടത്തു 2 ഉം കള്ളവോട്ടുകള്‍ രേഖത്തപ്പെടുത്തിയെന്നും ധര്‍മ്മടത്തു അച്ഛന്റെ വോട്ട് മകന്‍ ചെയ്‌തെന്നും പരാതിയില് പറയുന്നു.