കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം തകർന്നു

Jaihind Webdesk
Friday, May 24, 2024

 

കണ്ണൂര്‍: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം തകർന്നു. മട്ടന്നൂർ കല്ലേരിക്കരയുടെ ഭാഗത്താണ് വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്നത്. മതിൽ തകർന്ന ഭാഗത്ത് കൂടി വെള്ളം കുത്തിയൊഴുകി. ഇന്ന് പുലർച്ചെയാണ് സംഭവം. സമീപത്തെ വീടുകളിലും വർക്ക് ഷോപ്പിലും വെള്ളം കയറി. വീടുകളിൽ വെള്ളം ഇരച്ചുകയറി. വീട്ടുപകരണങ്ങൾ നശിക്കുകയും വർക്ക്ഷോപ്പിലെ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ മതിൽ തകരുകയും ചെയ്‌തു.