ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ കരട് പട്ടികയില്‍ കണ്ണൂർ വിമാനത്താവളവും; അന്തിമ പട്ടികയിലും ഇടംപിടിക്കാനായി പരിശ്രമിക്കുമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, January 4, 2023

ഹജ്ജ് കർമ്മത്തിനുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ കരട് പട്ടികയില്‍ കണ്ണൂർ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തിയത് സന്തോഷകരമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനോടും വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അന്തിമപട്ടികയിലും കണ്ണൂർ വിമാനത്താവളം ഇടംപിടിക്കാനായി പരിശ്രമിക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന തീർത്ഥാടകർക്ക് കണ്ണൂർ എയർപോർട്ട് കൂടി പുറപ്പെടൽ കേന്ദ്രമായി അനുവദിക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി ഇറാനിയോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനോടും വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയോടും ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. കണ്ണൂർ പാർലമെന്റിന്റെ പ്രതിനിധി എന്ന നിലയിലുള്ള അഭ്യർത്ഥന അവർ അനുഭാവപൂർവ്വം പരിഗണിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് തരുകയും ചെയ്തിരുന്നു.
ഹജ്ജ് കർമ്മത്തിനുള്ള പുറപ്പെടൽ കേന്ദ്രങ്ങളുടെ കരട് പട്ടികയിൽ കണ്ണൂർ എയർപോർട്ടിനേയും ഉൾപ്പെടുത്തി എന്ന വിവരം സന്തോഷകരമാണ്. അന്തിമ പട്ടികയിലും കണ്ണൂർ എയർപോർട്ടിന് ഇടം കിട്ടാനായി ഏറ്റവും ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു.