കനിമൊഴി രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍

Jaihind Webdesk
Friday, December 23, 2022

ഹരിയാന: ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി ഹരിയാനയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, കുമാരി സെൽജ എന്നിവരും ഭാരത് ജോഡോയില്‍ കനി മൊഴിക്കൊപ്പം ഉണ്ടായിരുന്നു.

“ശ്രീ രാഹുൽ ഗാന്ധി  ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ   ഭാരത് ജോഡോ യാത്ര  ജനങ്ങളാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടു പോകുന്നത് . ഇന്ന് ഹരിയാനയിൽ വെച്ച് ഈ യാത്രയില്‍ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെ”ന്ന്  കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.

ബുധനാഴ്ച രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ നുഹിലേക്ക് പ്രവേശിച്ച കാൽനടയാത്രയിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.

ഭാരത് ജോഡോ ഹരിയാനയില്‍ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും. സോഹ്‌നയിലെ ഖേർലി ലാലയിൽ നിന്നാണ് ഇന്ന് രാവിലെ യാത്ര പുനരാരംഭിച്ച് .  നാളെ യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കും