എന്‍ എസ് യു ഐ ചുമതല കനയ്യ കുമാറിന്

Jaihind Webdesk
Thursday, July 6, 2023

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് പുതിയ ചുമതല. കോണ്‍ഗ്രസ് വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡന്‍സ് യൂണിയന്‍റെ (എൻ.എസ്.യു.ഐ) ചുമതലയുള്ള എഐസിസി ഭാരവാഹിയായാണ്  നിയമിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ് കനയ്യ കുമാറിനെ നിയമിച്ചത്. ഇത് സംബന്ധിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പ് പുറത്തിറക്കി.