കണ്ടല സര്‍വീസ് സഹകരണബാങ്കില്‍ ഇഡി റെയ്ഡ്; ഭാസുരാംഗന്റെ വീട്ടിലും മകന്റെ റസ്‌റ്റോറന്റിലും പരിശോധന

Wednesday, November 8, 2023


തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണബാങ്കില്‍ ഇഡി റെയ്ഡ്. സിപിഐ നേതാവ് എന്‍.ഭാസുരാംഗനെതിരായ വായ്പ തട്ടിപ്പ് കേസിലാണ് നടപടി. പുലര്‍ച്ചെ മൂന്ന് വാഹനങ്ങളിലാണ് ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമടങ്ങുന്ന സംഘം എത്തിയത്. ബാങ്കിലെ വായ്പ ഇടപാടുകള്‍ സംബന്ധിച്ചും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഇഡി നേരത്തെ തേടിയിരുന്നു. ബാങ്കിന് പുറമെ മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും സംഘം പരിശോധനയ്‌ക്കെത്തി. ഭാസുരാംഗ വാടക വീട്ടില്‍ സംഘമെത്തിയെങ്കിലും വീട് പൂട്ടിയനിലയിലായിരുന്നു. ഭാസുരാംഗന്റെ മകന്റെ പൂജപ്പുരയിലെ റസ്റ്റേറന്റിലും ഇഡിസംഘം പരിശോധന നടത്തി. കരുവന്നൂരിനും പെരിങ്ങണ്ടൂരിനും പുറമെയാണ് കണ്ടല സഹകരണബാങ്കിലും ഇഡി പരിശോധനയ്‌ക്കെത്തുന്നത്.