കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും കുടുംബവും പ്രതികള്‍; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

Jaihind Webdesk
Friday, January 19, 2024

 

കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഐ നേതാവും ബാങ്കിന്‍റെ മുൻ പ്രസിഡന്‍റുമായി രുന്ന ഭാസുരാംഗനും കുടുംബവും പ്രതികള്‍. കുറ്റപത്രം ഇഡി കോടതിക്ക് നൽകി. തട്ടിപ്പ് കേസിൽ ഭാസുരാംഗനാണ് ഒന്നാം പ്രതി. ഭാസുരാംഗന്‍റെ മകനും രണ്ടുപെൺ മക്കളും പ്രതികളാണ്. മകൻ അഖിൽജിത്തിന്‍റെ ഭാര്യയുമടക്കം കേസിൽ ആകെ ആറുപ്രതികളാണുള്ളത്. 3.22  ലക്ഷം രൂപ ഭാസുരാംഗനും കുടുംബവും തട്ടിയെടുത്തെന്നാണ് കുറ്റപത്രത്തിലുള്ളത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രമാണ് ഇഡി നൽകിയത്.