നര്‍ക്കോട്ടിക് വിവാദത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം

Jaihind Webdesk
Tuesday, September 21, 2021

കണ്ണൂർ : നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയം പ്രതിപക്ഷം ചർച്ച ചെയ്ത് വഷളാക്കുകയാണ്. മനുഷ്യനുള്ള കാലം മുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്‍റെ പരിവേഷം നൽകരുത്. ആരെങ്കിലും പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കാനം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.