സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന്‍റെ ഗ്രാഫ് താഴ്ന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; സർക്കാരിനെ കൈവിട്ട് കാനം

Jaihind News Bureau
Thursday, July 9, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സർക്കാരിനെ കൈവിട്ട് സിപിഐ. സര്‍ക്കാരിന്‍റെ ഗ്രാഫ് താഴ്ന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. സ്പ്രങ്ക്‌ളര്‍ വിവാദത്തില്‍ എം. ശിവശങ്കറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല നിയമനങ്ങളെക്കുറിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. നിയമനങ്ങള്‍ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി സിപിഐ ക്ക് മറുപടി നൽകിയത് ശരിയായില്ല. ആ സമയം മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.