‘വർഗീയ കൊലപാതകങ്ങള്‍ നടക്കുന്നതില്‍ സർക്കാരിനെന്ത് കാര്യം’ : വിചിത്ര ന്യായവുമായി കാനം രാജേന്ദ്രന്‍

Monday, April 18, 2022

പാലക്കാട്ടെ വർഗീയ കൊലപാതകങ്ങളില്‍ വിചിത്ര ന്യായീകരണവുമായി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജില്ലയില്‍ രണ്ട് വർഗീയ സംഘടനകള്‍ ഏറ്റുമുട്ടി, അതില്‍ സർക്കാരിന് എന്ത് കാര്യമെന്നാണ് കാനം ചോദിച്ചത്. സർക്കാരിനെയോ പോലീസിനെയോ അറിയിച്ചിട്ടല്ല കൊലപാതകങ്ങള്‍ നടത്തുന്നതെന്നുമാണ് കാനത്തിന്‍റെ വാദം. വർഗീയ സംഘടനകളെ തുറന്ന് കാട്ടേണ്ടത് മാധ്യമങ്ങളെന്നും കാനം വാദിച്ചു.

അതേസമയം പോലീസും സർക്കാരും വിചാരിച്ചാല്‍ വർഗീയ സംഘർഷങ്ങള്‍ തടയാന്‍ കഴിയില്ലെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച അമേരിക്കയിലേക്ക് പോകുകയാണ്. ചികിത്സയ്ക്കായാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും അമേരിക്കന്‍ യാത്ര.