ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുർഗക്ക് മർദനം

Tuesday, January 15, 2019

Kanakadurga

ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുർഗക്ക് മർദനം. പുലർച്ചയോടെ വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്‍റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്.

കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.