സാമ്പത്തിക പ്രതിസന്ധി: പിണറായി വിജയന്‍ എ.കെ ആന്‍റണി സര്‍ക്കാരിനെ കണ്ടു പഠിക്കണം; കമ്പറ നാരായണന്‍റെ കുറിപ്പ്‌

Jaihind News Bureau
Monday, April 27, 2020

സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെയും ധൂര്‍ത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ കമ്പറ നാരായണന്‍. ഒരു മാസത്തെ ശമ്പളം 10 തവണയായി പിടിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അസാധാരണ സാഹചര്യത്തിലെ ഇന്നത്തെ അവസ്ഥ തരണം ചെയ്യാൻ വാചകമടി മാത്രം പോരാ സത്യസന്ധമായ സമീപനവും വേണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലീവ് സറണ്ടർ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ 2002 ഫെബ്രുവരി 6മുതൽ 31 ദിവസം നീണ്ട് നിന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കത്തിന്ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ നേതൃത്വം കൊടുത്ത വ്യക്തിയാണ് താനെന്നും വെട്ടിക്കുറച്ച മുഴുവൻ ആനുകൂല്യങ്ങളും പുന:സ്ഥാപിച്ച ശേഷം അധികാരം വിട്ടൊഴിഞ്ഞ മുഖ്യമന്ത്രിയുമാണ് അദ്ദേഹം എന്നതിൽ  അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. കാലിയായ ഖജനാവുമായി അധികാരമേറ്റ എ.കെ.ആന്‍റണിയുടേയും മിച്ച ഖജനാവുമായി അധികാരത്തിലേറിയിട്ട് 4 വർഷം കൊണ്ട് ഖജനാവ് ധൂർത്തടിച്ച് കാലിയാക്കിയ പിണറായി വിജയന്‍റേയും സർക്കാരുകൾ എടുത്ത നടപടികളെ ഒരു പോലെ കാണാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലീവ് സറണ്ടർ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ 2002 ഫെബ്രുവരി 6മുതൽ 31 ദിവസം നീണ്ട് നിന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കത്തിന് ശ്രീ.ഏ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഞാൻ. വെട്ടിക്കുറച്ച മുഴുവൻ ആനുകൂല്യങ്ങളും പുന:സ്ഥാപിച്ച ശേഷം അധികാരം വിട്ടൊഴിഞ്ഞ മുഖ്യമന്ത്രിയുമാണ് അദ്ദേഹം എന്നതിൽ എനിക്ക് അഭിമാനവുമുണ്ട്. കാലിയായ ഖജനാവുമായി അധികാരമേറ്റ എ.കെ.ആന്റണിയുടേയും മിച്ച ഖജനാവുമായി അധികാരത്തിലേറിയിട്ട് 4 വർഷം കൊണ്ട് ഖജനാവ് ധൂർത്തടിച്ച് കാലിയാക്കിയ പിണറായി വിജയന്റേയും സർക്കാരുകൾ എടുത്ത നടപടികളെ ഒരു പോലെ കാണാൻ കഴിയുമോ? ഇപ്പോഴത്തെ പോലെ തന്നെ സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇ.കെ.നായനാരുടെ സർക്കാർ എ.കെ.ആൻറണിക്ക് നൽകിയത് അക്ഷരാർത്ഥത്തിൽ ശൂന്യമായ ഖജനാവായിരുന്നു.മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിമാനയാത്രയ്ക്ക് ഡൽഹിയിലേക്ക് പോകാൻ ഒരു ടിക്കറ്റ് പോലും ഇൻഡ്യൻ എയർലൈൻസുകാർ നിഷേധിച്ചപ്പോഴാണ് ഖജനാവിന്റെ യഥാർത്ഥ ചിത്രം ആൻറണിക്ക് പോലും ബോധ്യമായത് ‘ 800 കോടിയിലധികം രൂപ ലഭിക്കാനുണ്ടായിരുന്ന PWDകോൺട്രാക്ടർമാർ ട്രഷറികൾക്ക് മുന്നിൽ വണ്ടിച്ചെക്കുകൾ കഴുത്തിലണിഞ്ഞു കൊണ്ട് ധർണയിരിക്കുന്നതും ഉച്ചക്കഞ്ഞി നിഷേധിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ ക്ലാസുമുറികളിൽ വിശന്നുവലയുന്നതും വേദനസംഹാരി ഗുളികകൾ പോലും കിട്ടാതെ ആശുപത്രി കിടക്കകളിൽ രോഗികൾ വേദന കൊണ്ട് നിലവിളിക്കുന്നതും മരണാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്കു പോലും ഓക്സിജൻ സിലിണ്ടർ ലഭിക്കാതെ വന്നതിനാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെടുന്നതും എ.കെ.ആന്റണി എന്ന മുഖ്യമന്ത്രിക്ക് കാണേണ്ടി വന്നു. എന്തിനേറെ പറയുന്നു നായനാരും സഹമന്ത്രിമാരും കഴിച്ച ചായക്കാശ് വാങ്ങാൻ ഇന്ത്യൻ കോഫി ഹൗസുകാർ എ.കെ.ആൻറണിയെയാണ് സമീപിച്ചത്. അധികാരമേറ്റ ആദ്യമാസം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും L IC യുടെ വായ്പ വാങ്ങാൻ മുഖ്യമന്ത്രി നിർബ്ബന്ധിതനായി.നിലനിൽപ്പിനായി മനസ്സില്ലാ മനസോടെ ജീവനക്കാരുടെ സറണ്ടർ ലീവ് അടക്കമുളള ചില ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ ആൻറണി സർക്കാർ തിരുമാനിച്ചു തുടർന്ന് 3I ദിവസത്തെ ഐതിഹാസികമായ പണിമുടക്കം സംസ്ഥാനത്ത് നടന്നു.സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ എല്ലാ ആനുകൂല്യങ്ങളും തിരിച്ചു തരുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രി കെ.ശങ്കരനാരായണനും ആവർത്തിച്ച് പറഞ്ഞിട്ടും ജീവനക്കാരോട് പ്രതിബദ്ധത ഉള്ള സംഘടനയായ എൻ.ജി.ഒ. അസോസിയേഷന്റെയും സെറ്റോയുടെയും നേതാവെന്ന നിലയിൽ സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണം ആദ്യമായിട്ട്എന്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടായത്.– പണിമുടക്ക് അവസാനിപ്പിക്കാനായി ജീവനക്കാർക്ക് നൽകിയ വാഗ്ദാനം ഒന്നൊന്നായി അദ്ദേഹം പാലിച്ചു.മൂന്നര വർഷത്തെ ഭരണത്തിനകത്തു വച്ചുതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും നഷ്ടപ്പെട്ടുവെന്ന് ജീവനക്കാർ വിലയിരുത്തിയ ലീവ് സറണ്ടർ ആനുകൂല്യം തിരിച്ചുനൽകുകയും ചെയ്തു.2002 ജനു” 16ന് ശേഷം സർവീസിൽ വന്ന ജീവനക്കാർക്ക് കുടിശിഖയായിരുന്ന DA കൊടുത്തത് ഉൾപ്പടെ മുഴുവൻ തിരിച്ചു കൊടുത്തതുമാത്രമല്ല ഇ.കെ.നായനാർ സർക്കാർ നൽകാതിരുന്നതും തടഞ്ഞുവച്ച തുമായ ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകി ആന്റണി സർക്കാർ മാതൃക കാണിച്ചു ‘ നായനാർ സർക്കാർ നിഷേധിച്ചിരുന്ന 4 ഗഡു DA ഉൾപ്പടെ 9 ഗഡു ഡി.എ.ആണ്, UDF സർക്കാർ നൽകിയത് ഇടതുപക്ഷ സർക്കാർ പിച്ചിച്ചീന്തിയ ആശ്രിത നിയമന വ്യവസ്ഥകൾ ജീവനക്കാർക്ക് പ്രയോജനകരമായ വിധത്തിൽ പുനരാവിഷ്ക്കരിക്കകയും LDF സർക്കാർ തവണകളാക്കിയ പെൻഷൻ ആനുകുല്യങ്ങളും ശമ്പളക്കുടിശ്ശികയും പെൻഷൻകാർക്കും ജീവനക്കാർക്കും നൽകിയ ആന്റണി സർക്കാർ പ്ലസ് ടു അദ്ധ്യാപകർക്ക് നായനാർ സർക്കാർ മാസങ്ങളായി നൽകാതിരുന്ന ശമ്പളവും DA യും അദ്ദേഹം നൽകിയ ശേഷമാണ് അധികാരം ഒഴിഞ്ഞത്.തുടർന്ന് അധികാരത്തിൽ എത്തിയ ശ്രീ.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശമ്പള പരിഷ്ക്കരണമാണ് നൽകിയത്.അടിസ്ഥാന ശമ്പളത്തിലെ വർദ്ധന മാത്രമല്ല കമ്മ്യൂട്ടേഷനും സി.സി.ആർ.ജി.യും വർദ്ധിപ്പിച്ചു.LTC അനുവദിച്ചു – വിസ്താര ഭയത്താൽ ഞാൻ കൂടുതൽ എഴുതുന്നില്ല. UDF സർക്കാർ അധികാരത്തിൽ വന്നപ്പോൾ മാത്രമേ ജീവനക്കാരുൾപ്പടെ വിവിധ വിഭാഗം ജനങ്ങൾക്ക് പ്രയോജനം ഉണ്ടായിട്ടുള്ളു എന്നതാണ് സത്യം .പക്ഷേ എന്ത് നിഷേധിച്ചാലും LDF അധികാരത്തിലാണെങ്കിൽ NGO യൂണിയൻ നേതൃത്വം കൊടുക്കുന്ന ഫെസ്റ്റോ സംഘടനകൾക്ക് മിണ്ടാട്ടമില്ല. അവർക്ക് ഇപ്പോൾ DA വേണ്ട, ശമ്പള പരിഷ്ക്കരണം വേണ്ട, സറണ്ടർ വേണ്ട – കണ്ണടച്ചുള്ള ന്യായീകരണം മാത്രം. – ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാൻ ഒന്നിച്ചു നീങ്ങണം എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. പിടിച്ചെടുക്കുമെന്നും മറ്റും പറഞ്ഞ് ജനാധിപത്യവിരുദ്ധമായ സമീപനം എടുക്കുന്ന നിലപാടുകളോടാണ് എനിക്ക് വിയോജിപ്പ് .അനാവശ്യ ധൂർത്തുകൾ ഒഴിവാക്കാൻ ഈ അവസരത്തിലും തയ്യാറാകുന്നില്ല. ലക്ഷങ്ങൾ ചെലവാക്കി അതിഥി വക്കീലിനെ കൊണ്ടുവരുന്നു.കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു ‘മന്ത്രിമാർക്കും മറ്റും 100 ടവ്വൽ വാങ്ങാൻ 75000 രൂപ ചെലവാക്കുന്നു. ഇതൊക്കെ ഒന്ന് അവസാനിപ്പിക്കാതെ പ്രളയകാലത്തെ സ്വഭാവം ആവർത്തിക്കുമെന്ന് സംശയിച്ചാൽ ആർക്കെങ്കിലും ഉത്തരവുകൾ കത്തിക്കുന്നതിനെ കുറ്റം പറയാൻ പറ്റുമോ.?കേരളത്തിലെ ജീവനക്കാരെല്ലാം തന്നെ സാമൂഹ്യബോധവും അവകാശബോധവും ഉള്ളവരാണ്.അഴിമതിക്കാർ വളരെ കുറവാണ്. നല്ലൊരു വിഭാഗം ജീവനക്കാരും കുടുംബം പുലർത്താൻ വിഷമിക്കുന്നവരാണ്. അവർ സഹകരിച്ചു തന്നെ മുന്നോട്ടു പോകും. പക്ഷേ LDF അധികാരത്തിൽ വരുമ്പോേഴൊക്കെ അവരെ പന്തടിക്കുന്നതു പോലെയാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റി രാഷ്ട്രിയം കളിക്കുന്നത്. അവർക്കും കുടുംബമുണ്ട്.അച്ചനമ്മമാർ ഉണ്ട് എന്ന ഓർമ്മ ഭരണാധികാരികൾക്ക് ഉണ്ടാകണം. കഴിയുമെങ്കിൽ ഒരു മാസത്തെ ശമ്പളം10 തവണയായി പിടിക്കണമെന്നാണ് സർക്കാരിനോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തിരിച്ചു കൊടുക്കുമെന്ന് പറയുന്നത് LDF സർക്കാരിനെക്കൊണ്ട് നടപ്പാക്കാൻ കഴിയില്ല’ മെഡിസെപ്പ് നിങ്ങൾ നടപ്പാക്കിയില്ല, പുതിയ പെൻഷൻ പദ്ധതി മാറ്റുമെന്ന് പറഞ്ഞിട്ട് നിങ്ങൾക്കായില്ല. DAനിങ്ങൾ കൊടുക്കുന്നില്ല ശമ്പള പരിഷ്ക്കരണം നിങ്ങൾക്കു നടപ്പാക്കാനും കഴിയില്ല അതുകൊണ്ടാണ് ഞാൻ ഒരു നിർദ്ദേശം വച്ചത്. മാത്രവുമല്ല ഇപ്പോൾ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ പണയം വച്ച് രാവും പകലും അദ്ധ്വാനിക്കുന്നവർക്ക് ഒരു ഇൻസന്റീവ് കൊടുക്കുമെന്നാണ് എന്നെ പോലെയുള്ളവർ ധരിച്ചത്.കഷ്ടം! അവരെ യും നിങ്ങൾ വെറുതെ വിട്ടില്ല!കഴിഞ്ഞ പ്രളയകാലത്ത് ഞാനും എന്റെ ഭാര്യയും ഓരോ മാസത്തെ പെൻഷൻ വീതവും മകളും മരുമകനും ഓരോ മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരുന്നു. പ്രളയത്തിൽ പെട്ട പലർക്കും അർഹമായ പണം കിട്ടിയില്ലെന്നു മാത്രമല്ല ഒട്ടേറെ ക്രമക്കേടും ധൂർത്തും നടന്നത് എല്ലാവർക്കും അറിയാം. അതേ തുടർന്ന് പലയാളുകളുടെയും മുന്നിൽ സാമൂഹ്യ പ്രതിബദ്ധത എന്ന എന്റെ വാദം പൊളിയുകയും ചെയ്തു -അസാധാരണ സാഹചര്യത്തിലെ ഇന്നത്തെ അവസ്ഥ തരണം ചെയ്യാൻ വാചകമടി മാത്രം പോരാ.സത്യസന്ധമായ സമീപനവും വേണമെന്ന് അഭ്യർത്ഥിക്കുന്നു. -കമ്പറ നാരായണൻ