‘കൽപാത്തി തേരും വോട്ടെടുപ്പും ഒരു ദിവസം, കമ്മീഷനെ ഇക്കാര്യം അറിയിക്കും’; ഉപതിരഞ്ഞെടുപ്പിന്‍റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പില്‍

Tuesday, October 15, 2024

 

തിരുവനന്തപുരം: നവംബർ 13ന് കൽ‌പാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എംപി. നേതൃത്വവുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കും. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.