കോഴിക്കോട് കല്ലായില്‍ ബൈജു കാളക്കണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി; വി.എം.വിനുവും ജോയ് മാത്യുവും യു.ഡി.എഫിന്റെ താരപ്രചാരകര്‍

Jaihind News Bureau
Thursday, November 20, 2025

കോഴിക്കോട് കല്ലായില്‍ ബൈജു കാളക്കണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. വി.എം.വിനുവും, ജോയ് മാത്യുവും യു.ഡി.എഫിന്റെ താരപ്രചാരകരാകുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്നും വി എം വിനുവിന്റെ പേര് വെട്ടിമാറ്റിയതിനെ കുറിച്ച് പഠിച്ച് ഒരാഴ്ചക്കകം ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് എം കെ രാഘവന്‍ എം പി അറിയിച്ചു.

കോര്‍പറേഷന്‍ കല്ലായി ഡിവിഷനില്‍ ബൈജു കാളക്കണ്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍. മണ്ഡലം പ്രസിഡന്റാണ് ബൈജു കാളക്കണ്ടി. യുഡിഎഫ് മാത്രമല്ല കോഴിക്കോട്ടെ പൊതുസമൂഹവും കോര്‍പറേഷന്റെ ഭരണത്തിനെതിരാണെന്നും പൊതുസമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് വി എം വിനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

കൊടുവള്ളി നഗരസഭയിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫൈസാല്‍ കാരാട്ട് സിപിഎം അംഗമാണോയെന്നും, കഴിഞ്ഞതവണ അവിടത്തെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടത് എന്തിനായിരുന്നുവെന്നും സിപിഎം വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും വി എം വിനുവിന്റെ പേര് വെട്ടിമാറ്റിയതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കെപിസിസിക്ക് കൈമാറുമെന്ന് എം കെ രാഘവന്‍ എം പി അറിയിച്ചു.