കളികാവ് കടുവ ദൗത്യം: തിരച്ചില്‍ ഊര്‍ജ്ജിതം; 30 ക്യാമറകള്‍ പുതുതായി സ്ഥാപിച്ചു

Jaihind News Bureau
Wednesday, May 21, 2025


കളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിനിടയാക്കിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചില്‍ പുരോഗതി സംബന്ധിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തിരച്ചിലിനായി പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ നിന്നുമുള്ള 30 ക്യാമറകള്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ 50 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

 

തെര്‍മല്‍ ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചും തിരച്ചില്‍ നടത്തി വരുന്നുണ്ട്. 10 ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആര്‍ആര്‍ടി അംഗങ്ങളുടെ മൊബൈലില്‍ കാണാവുന്ന രീതിയിലാണ് ലൈവ് ക്യാമറകള്‍ ക്രമീകരിചിച്ചിട്ടുള്ളത്. വയനാട്, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ആര്‍ആര്‍ടിയാണ് കാളികാവില്‍ സേവനത്തിലുള്ളത്. കടുവയ്ക്കായി രണ്ട് സ്ഥലത്ത് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.