കാഫിർ സ്ക്രീന്‍ഷോട്ട്: സിപിഎം നടത്തിയത് വിഷലിപ്തമായ പ്രചാരണം; യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്ന് എം.എം. ഹസന്‍

Tuesday, August 20, 2024

 

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ടിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണം. ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കുന്ന നിലയിൽ സിപിഎം ഇതിന് പ്രചാരണം നൽകുന്നു. വിഷലിപ്തമായ പ്രചാരണമാണ് കാഫിർ വിഷയത്തിൽ സിപിഎം നടത്തിയത്. സെപ്റ്റംബർ രണ്ടാം തീയതി യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. വഖഫ് ഭേദഗതി നിയമത്തെ യുഡിഎഫ് ശക്തമായി എതിർക്കുന്നുവെന്നും ഖാദർ കമ്മറ്റി റിപ്പോർട്ടിലെ സർക്കാരിന്‍റെ ഏകപക്ഷിയ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.