കാഫിർ സ്ക്രീന്‍ ഷോട്ട് വിവാദം: പ്രതികളെ പിടിക്കാത്ത പോലീസ് നടപടിക്കെതിരെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Saturday, August 24, 2024

 

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ ഉത്തരവാദിയായ ആളുകളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് മാർച്ച് നടത്തി. ഉത്തരമേഖലാ ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.