കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍ : ചില്ലും വാതിലും തകർന്നു

Wednesday, April 20, 2022

കോഴിക്കോട് : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ‍പെട്ടു. രാവിലെ ആറരയോടെയാണ് താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലിൽവച്ച് ലോറിയുടെ പിന്നിൽ ബസ് ഇടിച്ചത്. തിരുവനന്തപുരം- മാനന്തവാടി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരുക്കില്ല. അപകടത്തിൽ ബസിന്‍റെ  മുൻഭാഗത്തെ ചില്ലിനും വാതിലിനും കേടുപാടുണ്ടായി.

രണ്ടുദിവസം മുൻപ് മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസ് പിറകോട്ട് ഉരുണ്ടുപോയി എസി ലോഫ്ലോർ ബസിന്‍റെ  ചില്ല് തകർത്തിരുന്നു.