സ്ഥാനാർത്ഥിയാകാന്‍ കോഴ; സുരേന്ദ്രന്‍റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിക്കും

Jaihind Webdesk
Monday, October 11, 2021

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാനാർത്ഥിയാകാൻ സികെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ശബ്ദ സാമ്പിൾ ക്രൈം ബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ‌്ജലി സ്റ്റുഡിയോയിൽ വെച്ചാണ് സാമ്പിൾ എടുക്കുക.

രാവിലെ 11 ന് സ്റ്റുഡിയോയിൽ എത്താനായി സുരേന്ദ്രന് നോട്ടീസ് നൽകിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്‍റെ ശബ്ദ സാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ 10നാണ് പ്രസീതയുടെ ശബ്ദ സാമ്പിളെടുക്കുക.