എൻഡിഎയിൽ ചേരാൻ സി.കെ ജാനു 10 കോടി ചോദിച്ചു ; സുരേന്ദ്രൻ 10 ലക്ഷം കൈമാറി ; വെളിപ്പെടുത്തൽ

Jaihind Webdesk
Wednesday, June 2, 2021

കണ്ണൂർ: എൻഡിഎയിൽ ചേരാൻ സി.കെ ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോടാണ് ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്തുവിട്ടത്. 10 ലക്ഷം രൂപയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൈമാറിയത്.

തിരുവനന്തപുരത്ത് സി കെ ജാനു താമസിച്ച ഹോട്ടലിൽ വച്ചായിരുന്നു കൈമാറ്റം. ഹോട്ടൽ വിവരങ്ങൾ സുരേന്ദ്രന് കൈമാറിയത് താനെന്നും പ്രസീത.