കെ.സുധാകരൻ എം.പിയുടെ ഇടപെടൽ; എം.ഇ.ജിയിലെ റിട്ടയേർഡ് സൈനിക ടീമിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി

ബെംഗളൂരുവിലെ മദ്രാസ് എഞ്ചിനീയറിംങ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്നും വിരമിച്ച 20 മലയാളി സൈനികരുടെ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ പ്രശ്നത്തിന് കെ.സുധാകരൻ എം.പിയുടെ ഇടപെടൽ മൂലം പരിഹാരം കണ്ടു.  കഴിഞ്ഞ മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ച മലയാളി സൈനികർക്ക് തിരികെ  ലോക്ഡൗൺ യാത്രാ വിലക്ക് മൂലം നാട്ടിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തിലേറെ മിലിട്ടറി ക്യാംപിനുള്ളിലെ ക്വാറന്‍റീന്‍ സെന്‍ററില്‍ താമസിച്ചുവരികയായിരുന്നു.

എം.ഇ.ജി ആസ്ഥാനത്തിന്‍റെ  കമാൻഡിങ്ങ് ഓഫീസർ സൈനികർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടും കേരളത്തിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കെ സുധാകരൻ എം.പി വയനാട്, കണ്ണൂർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് ഇവർക്ക് കേരളത്തിലേക്ക് പ്രവേശിക്കുവാനും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നു വരാനും ഉള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തത്.

Comments (0)
Add Comment