കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

Jaihind Webdesk
Monday, March 18, 2024

 

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ തീവെച്ച് നശിപ്പിച്ച നിലയിൽ. കുറ്റ്യാട്ടൂർ വടുവൻകുളം ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോർഡാണ് തീവെച്ച് നശിപ്പിച്ചത്. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകള്‍ കാണാതാവുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.