നാക്ക് പിഴ ആര്‍ക്കും സംഭവിക്കാം; കെ സുധാകരന്‍റെ  മറുപടി തൃപ്തികരം; താരീഖ് അന്‍വര്‍

Jaihind Webdesk
Tuesday, November 15, 2022

ഡല്‍ഹി: വിവാദ പ്രസ്താവന വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ  മറുപടി തൃപ്തികരമെന്ന് കേരളത്തിന്‍റെ ചുമതലയിലുള്ള എ ഐ സി സി സ്റ്റിയറിങ് കമ്മിറ്റി അംഗം താരീഖ് അന്‍വര്‍. പ്രസ്താവനയിൽ കെ സുധാകരൻ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നാക്ക് പിഴ ആര്‍ക്കും സംഭവിക്കാവുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ ഇനി ഉണ്ടാകില്ലെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിൽ പറഞ്ഞു.