കേരളത്തിൽ കമ്യൂണിസ്റ്റുകൾ എന്ന് നടിക്കുന്നവർ മക്കളെ മുതലാളിമാരാക്കാൻ ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന് കെ.സുധാകരൻ

Jaihind News Bureau
Sunday, November 22, 2020

കേരളത്തിൽ കമ്യൂണിസ്റ്റുകൾ എന്ന് നടിക്കുന്നവർ മക്കളെ മുതലാളിമാരാക്കാൻ ഭരണം ദുരുപയോഗം ചെയ്യുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ എംപി.കേരള മുഖ്യമന്ത്രിയുടെ മകൾ രാജ്യത്ത് ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുന്നു. സമ്പത്തിന്‍റെ കരുത്ത് കൊണ്ട് പാർട്ടി സംവിധാനങ്ങളെ പിണറായി വരിഞ്ഞ് മുറുക്കിയെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.

യു ഡി എഫ് കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സി പി എമ്മിനെതിരെ കെ.സുധാകരൻ എംപി രൂക്ഷ വിമർശനം നടത്തിയത്. ദാരിദ്ര മുള്ളിടത്ത് കമ്യൂണിസമുണ്ടാകുമെന്നാണ് മാർക്സ് പറഞ്ഞത്. എന്നാൽ കേരളത്തിൽ കമ്യൂണിസ്റ്റുകൾ എന്ന് നടിക്കുന്നവർ മക്കളെ മുതലാളിമാരാക്കാൻ ഭരണം ദുരുപയോഗം ചെയ്യുകയാണ്

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ സമ്പാദിച്ച അവിഹിത സ്വത്ത് ഗൾഫിലെ ഒരു മലയാളിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. കോടിയേരിയുടെ മകൻ ദുബായിലെ ഹോട്ടൽ ശ്യംഖലയുടെ വൈസ് പ്രസിഡന്‍റ് ആയതിന് ഇതുമായി ബന്ധം ഉണ്ടെന്നും കെ.സുധാകരൻ എംപി പറഞു.

കണ്ണൂർ കോർപ്പറേഷനിൽ നാല് വർഷത്തെ എൽഡിഎഫ് ഭരണവും ഒരു വർഷത്തെ യുഡിഎഫ് ഭരണവും വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും കെ സുധാകരൻ എംപി പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ അഴിമതിയിലൂടെ കള്ളപ്പണമുണ്ടാക്കിയ സി പി എം നേതാക്കളുടെ രക്ത ബന്ധുക്കളടക്കം ജയിലറയിൽ തള്ളുമെന്നും കെ.എം ഷാജി എംൽഎ പറഞ്ഞു.

ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി അധ്യക്ഷനായ ചടങ്ങിൽ വിവിധ യുഡിഎഫ് നേതാക്കൾ സംസാരിച്ചു.