തിരുവനന്തപുരം: മോദി ഭരണകൂടത്തിന്‍റെ മരണമണി മുഴങ്ങിയെന്നും കെജ്‌രിവാളിന്‍റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടത്തിന് ഇത് കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് മൂന്നു ഘട്ടം കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണ്. വര്‍ഗീയത വാരി വിളിമ്പിയിട്ടും ജനങ്ങള്‍ മോദിയോട് പുറംതിരിഞ്ഞുനില്‍ക്കുന്നു. ഇന്ത്യ സഖ്യത്തിന്‍റെ സാധ്യതകള്‍ ദിനംപ്രതി മെച്ചപ്പെടുന്നു. ഇനിയുള്ള 4 ഘട്ടം തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ കൂടി പ്രചാരണരംഗത്ത് എത്തുന്നതോടെ ഇന്ത്യ സഖ്യത്തിന് വലിയ കുതിപ്പിനുള്ള സാധ്യത തെളിഞ്ഞെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിന്‍റെ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്നും കെ. സുധാകരന്‍ പറഞ്ഞു.