ആശാ വര്‍ക്കര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്നും ഓണറേറിയം കൂട്ടി നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഫേസ് ബുക്ക്‌പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്തടക്കം സ്വജീവന്‍ പണയം വെച്ച് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ആശാ വര്‍ക്കര്‍മാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലെന്നും സഹോദരിമാരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കെപിസിസി അധ്യക്ഷന്‍ ഔദ്യോഗിക സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ സാമ്പത്തികശേഷിയനുസരിച്ച് ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റ ഫേസ്ബുക്ക് കുറിപ്പിന്റപൂര്‍ണ്ണരൂപം
കോവിഡ് മഹാമാരിയുടെ കാലത്തടക്കം സ്വജീവന്‍ പണയം വെച്ച് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ആശാ വര്‍ക്കര്‍മാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. കഴിയുന്ന വിധത്തില്‍ എല്ലാം നമ്മുടെ സഹോദരിമാരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ പോരാട്ടത്തിന് അന്തിമ വിജയം ഉണ്ടാകുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു. ആശാ വര്‍ക്കര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്നും ഓണറേറിയം കൂട്ടി നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.