മാത്യു കുഴല്‍നാടന്‍റെ ആരോപണം അതീവ ഗുരുതരം; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

Jaihind Webdesk
Tuesday, February 27, 2024

കൊല്ലം: മാത്യു കുഴല്‍നാടന്‍റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ലാവലിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയെന്നും, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.