സിപിഎം ഭൃത്യന്മാരായി പോലീസ് മാറിയിരിക്കുന്നു; 24 ന് ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തുമെന്ന് കെ. സുധാകരൻ

Jaihind Webdesk
Wednesday, December 20, 2023

സെക്രട്ടേറിയറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ സമരത്തിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം ഭൃത്യന്മാരായി പോലീസ് മാറിയിരിക്കുകയാണ്. പോലീസിന് ന്യായമില്ല, നീതിയില്ല, നീതിബോധമില്ല. സിപിഎം ഗുണ്ടാ സംഘമായി പൊലീസിലെ ഒരു വിഭാഗം മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെകൊണ്ട് ആകുന്നത് പോലെ പ്രതിരോധിച്ചു. 24 ന് ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തുമെന്നും ഏത് തരത്തിലും സിപിഎമ്മിനെ പ്രതിരോധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു.  എഐസിസി ആസ്ഥാനത്ത് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാലുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വേണു​ഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് കെ സുധാകരൻ പറഞ്ഞു.