‘കൊടി സുനി താമസിക്കുന്ന ജയിലിലെ സൂപ്രണ്ട്, ഫോണ്‍വിളി സർക്കാർ ഒത്താശയോടെ’ : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Tuesday, September 21, 2021

കണ്ണൂർ : കൊടി സുനിയുടെ ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. സർക്കാരിൻ്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യവും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം.  ഇക്കാര്യത്തിൽ ജനരോഷം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് ജയിലിൽ ആണോ താമസിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി.  ഫോൺ വിളി ഇന്നലെയും ഇന്നും തുടങ്ങിയതല്ല. ഇടതുപക്ഷ ഭരണത്തിൽ ജയിൽ കൊടി സുനിക്ക് സുഖവാസ കേന്ദ്രമാണ്. അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരിയോട് പറഞ്ഞിട്ട് കാര്യമില്ല. നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.