കൊവിഡ് : ഖ്യാതിക്കു വേണ്ടി മരണകണക്കില്‍ സർക്കാർ കൃത്രിമത്വം നടത്തുന്നു ; ശക്തമായി പോരാടുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തിൽ കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നതിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ എംപി. നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മരണങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങൾ സർക്കാർ ഒളിപ്പിക്കുന്നതു മൂലം, കൊവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.

കൊവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും. ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു. ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം.ജോൺ എംഎൽഎ, വി.ടി.ബൽറാം, ഡോ. എസ്.എസ്.ലാൽ, ഡോ. എൻ.എം.അരുൺ, ഡോ. പി.സരിൻ എന്നിവർ പ്രസംഗിച്ചു.

 

Comments (0)
Add Comment