കൊല്ലാനും കൊല്ലിക്കാനും പരിശീലനം നല്‍കുന്ന  പാര്‍ട്ടികളാണ് സിപിഎമ്മും ബിജെപിയും : കെ സുധാകരന്‍ എംപി

Monday, February 21, 2022

കണ്ണൂര്‍ കൊലപാതകം അപലപനീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.
സംസ്ഥാനത്ത് പോലീസ് സംവിധാനം കുത്തഴിഞ്ഞെന്നും അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായും
അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലാനും കൊല്ലിക്കാനും പരിശീലനം നല്‍കുന്ന  പാര്‍ട്ടികളാണ് സിപിഎമ്മും
ബിജെപിയുമെന്നും  കെ സുധാകരന്‍ ആരോപിച്ചു.

കൊലപാതകത്തെ നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ല. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നു. പൊലീസിന് പ്രവർത്തിക്കാൻ സാഹചര്യമില്ല. കൊടുത്താൽ കിട്ടും കിട്ടിയാൽ കൊടുക്കും എന്നതാണ് ഈ രാഷ്ട്രീയ പാർട്ടികളുടെ നയമെന്നും അദ്ദേഹം വിമർശിച്ചു.