‘പിണറായി വിജയന്‍റെ ജനദ്രോഹ-അഴിമതി ഭരണത്തിന്‍റെ തിരുനെറ്റിക്കുള്ള കനത്ത പ്രഹരമാവണം ഓരോ വോട്ടും’ : കെ സുധാകരന്‍ എം.പി

Jaihind Webdesk
Tuesday, May 3, 2022

 

തൃക്കാക്കരയിലെ വിധിയെഴുത്ത് പിണറായി വിജയന്‍റെ ജനദ്രോഹത്തിനും അഴിമതി ഭരണത്തിനും എതിരായ ജനങ്ങളുടെ ശക്തമായ മറുപടിയാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയിലിന്‍റെ പേരില്‍ കിടപ്പാടം നഷ്ടമാകുന്ന പാവങ്ങളെയും വീട്ടമ്മമാരെയും പുരോഹിതരെയും വരെ മര്‍ദിച്ചവര്‍ക്കുള്ള മറുപടിയാകണം ഓരോ വോട്ടും. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന പിണറായി ഭരണത്തിന് താക്കീത് നൽകാൻ ഓരോ വോട്ടും തൃക്കാക്കരയുടെ പെണ്‍കരുത്തായ ഉമാ തോമസിന് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

തൃക്കാക്കരയിൽ യുഡിഎഫ് സ്വന്തമാക്കുന്ന ഓരോ വോട്ടും പിണറായി വിജയൻ്റെ അഴിമതി ഭരണത്തിൻ്റെ തിരുനെറ്റിയിലുള്ള കനത്ത പ്രഹരമായിരിക്കണം.
കമ്മീഷൻ റെയിലിൻ്റെ പേരിൽ വീട്ടമ്മമാരെ തെരുവിൽ വലിച്ചിഴച്ചവർക്ക് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ?
കിടപ്പാടം നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച പാവങ്ങളുടെ നെഞ്ചിൽ ചവിട്ടിയ സിപിഎമ്മിൻ്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ?
ക്രിസ്റ്റ്യൻ പുരോഹിതനെ വരെ മർദ്ദിച്ച പിണറായി വിജയൻ്റെ ഭരണകൂടത്തിന് വോട്ട് കൊണ്ട് മറുപടി കൊടുക്കേണ്ടേ?
സ്ത്രീ സുരക്ഷ കടലാസിൽ മാത്രമൊതുക്കിയ, മലയാളത്തിൻ്റെ പ്രിയ നായികയെ പോലും വേട്ടയാടിയവർക്കൊപ്പം നിൽക്കുന്ന സ്ത്രീവിരുദ്ധ ഭരണകൂടത്തിനെതിരെ ആത്മാഭിമാനമുള്ള സ്ത്രീകളുടെ പ്രതിഷേധം വോട്ട് കൊണ്ട് രേഖപ്പെടുത്തേണ്ടേ?
സംഘപരിവാറിന് കുഴലൂതുന്ന, ഭരണത്തിൽ ഗുജറാത്തിനെ മാതൃകയാക്കുന്ന പിണറായി വിജയന് നാം വോട്ട് കൊണ്ട് മറുപടി കൊടുക്കണ്ടേ?
അടിമുടി ദുരന്തമായ ആഭ്യന്തര വകുപ്പിൻ്റെ മുഖത്ത് നമുക്ക് വോട്ട് കൊണ്ട് പ്രഹരിക്കേണ്ടേ?
കെ എസ് ഇ ബി – കെ എസ് ആർ ടി സി – ബിവറേജസ് കോർപ്പറേഷൻ അടക്കം സകല സ്ഥാപനങ്ങളെയും കടക്കെണിയിൽ വീഴ്ത്തിയ പിണറായി വിജയനോട് വോട്ട് കൊണ്ട് പകരം വീട്ടേണ്ടേ?
കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിച്ച ആഭ്യന്തര മന്ത്രിയെ വോട്ട് കൊണ്ട് വിചാരണ നടത്തേണ്ടേ? വിലക്കയറ്റം രൂക്ഷമാക്കിയ, ഇന്ധന നികുതി പോലും കുറക്കാത്ത മുഖ്യമന്ത്രിയോട് വോട്ട് കൊണ്ട് പ്രതികരിക്കേണ്ടേ?
തൃക്കാക്കരയിലെ പ്രബുദ്ധ ജനത കേരളത്തിന് വേണ്ടി ഈ ഭരണകൂടത്തോട് പ്രതികരിക്കുമെന്ന് കേരളത്തിൻ്റെ പൊതു സമൂഹം പ്രത്യാശിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന പിണറായി ഭരണത്തിന് താക്കീത് നൽകാൻ ഓരോ വോട്ടും തൃക്കാക്കരയുടെ പെൺകരുത്ത് ശ്രീമതി ഉമ തോമസിന് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.