ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Jaihind Webdesk
Tuesday, December 24, 2024

 

കണ്ണൂര്‍: ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ എംപി. സൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും സംഭാവനയുടെയും സന്ദേശമാണ് ക്രിസ്മസ്. പരസ്പരം സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിച്ച യേശുവിന്‍റെ തിരുപ്പിറവി ദിനം പ്രത്യാശയോടെ ജീവിതത്തെ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനും ഊര്‍ജ്ജവും കരുത്തും പകരുന്നു.

ദൈവത്തെ സ്‌നേഹിക്കുന്നതിലൂടെ ആത്മീയ സാക്ഷാത്കാരവും മനുഷ്യനെ സ്‌നേഹിക്കുന്നതിലൂടെ ജീവിത സാക്ഷാത്കാരവും നേടാന്‍ സാധിക്കുമെന്ന സന്ദേശം നമ്മളില്‍ നിറച്ച ചൈതന്യമാണ് യേശു ക്രിസ്തു. മനുഷ്യ സമൂഹത്തിന്‍റെ മുഴുവന്‍ സ്‌നേഹോത്സവമായ ക്രിസ്മസ് ദിനത്തില്‍ വെറുപ്പും വിദ്വേഷും പ്രചരിപ്പിക്കുന്ന കറുത്ത ശക്തികള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.