കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിവി പ്രകാശ് അഭിമാനമാനമെന്ന് കെ സുധാകരന്‍ എംപി

Jaihind News Bureau
Tuesday, April 29, 2025

സമൂഹത്തിന് മാതൃകയാര്‍ന്ന പ്രവര്‍ത്തനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അഭിമാനമായി മാറിയ നേതാവായിരുന്നു വിവി പ്രകാശ് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുസ്മരിച്ചു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും – വി.വി പ്രകാശ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വി.വി പ്രകാശിന്റെ നാലാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം നിലമ്പൂര്‍ എടക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി പ്രകാശിന്റെ പേരിലുള്ള നാലാമത് യുവ പ്രതിഭ പുരസ്‌കാരം ചടങ്ങില്‍ യുവ സാമാജികനായ അഡ്വ ടി.സിദ്ധീഖ് എം.എല്‍.എക്ക് സമ്മാനിച്ചു.

പ്രളയ ദുരന്തത്തില്‍ വിറങ്ങലിച്ചു നിന്ന വയനാടിനെ ചേര്‍ത്തു പിടിച്ച് രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും മാതൃകാപരമായ ഇടപെടല്‍ നടത്തിയ ജനപ്രതിനിധിയാണ് ടി സിദ്ദിഖ് എന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. കെപി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലപ്പുറം ഡിസിസി പ്രസിഡന്റും വി.വി പ്രകാശ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.