കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തി. പദ്ധതികളുടെ മുന്നിലും പിന്നിലും ‘പിഎം’ എന്നും ‘ശക്തി’ എന്നും ചേര്‍ത്തതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. കേന്ദ്രസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നിരാശാജനകമായ ബജറ്റാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മോദി ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നു. പദ്ധതികളുടെ മുന്നിലും പിന്നിലും “പിഎം” എന്നും “ശക്തി” എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല.
ഒറ്റനോട്ടത്തിൽ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബഡ്ജറ്റ്
#Budget2022